വെക്തമായ് പറഞ്ഞാല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് ബ്ലോക്കില്‍ അരൂര്‍ പഞ്ചായത്തിലെ ചന്തിരൂരില്‍ നിന്നും.
നാട്ടില്‍ ലണ്ടന്‍ എന്ന മഹാ നഗരത്തെ കുറിച്ച് വലിയ പേരാണ് ജനങ്ങള്‍ക്കിടയില്‍ . ലണ്ടനിലേക്ക് ഒരു വിസ കിട്ടുക അത്ര എളുപ്പമല്ല എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത് (നാട്ടില്‍ വെച്ച്). ലണ്ടനിലേക്ക് പോയാല്‍ മലമറിക്കാം എന്നൊക്കെ ഓരോ recruting agentമാരും പറഞ്ഞപ്പോള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി അതിനു തുനിഞ്ഞു പുറപ്പെടുംബോഴും വിചാരിച്ചില്ല ലണ്ടനിലേക്ക് പോകുന്നതൊക്കെ മണ്ടന്മാരാണെന്ന്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ തമാശക്ക് ഞങള്‍ പറഞ്ഞു "മണ്ടന്മാര് ലണ്ടനില്‍ " എന്ന് . അത് വളരെ അര്‍ത്ഥവത്തായിരുന്നു എന്ന് പിന്നീടാണ് മനസിലായത്!!!
അത് മനസിലാക്കിയപ്പോള്‍ വളരെ വൈകിപോയിരുന്നു ...
ഇവിടത്തെ 6 മാസത്തെ ജിവിതത്തില്‍ കൊറേ കാര്യങ്ങള്‍ പഠിച്ചു. ഇവിടത്തെ കുത്തഴിഞ്ഞ ജീവിതത്തെയും, ഇവരുടെ കുടുംബ ബെന്ഥങ്ങളെയും കുറിച്ച്.
എനിക്ക് മനസിലായ കാര്യം ...
എന്റെ ഇന്ത്യ
എന്റെ ഇന്ത്യ
എന്റെ ഇന്ത്യ അല്ലാതെ ലണ്ടന്‍ ഒക്കെ എന്തിനു കൊള്ളാം!!!

ദൈവത്തിന്റെ സ്വന്തം നാടിനു എന്റെ പ്രണാമം...
എന്റെ മനോഹരമായ കേരളമേ. നിന്നോട് താരതമ്യം ചെയ്യാന്‍ പോലും സുര്യന് ആസ്ഥമിക്കാത്ത ഈ ദ്വീപ് രാജ്യം യോഗ്യമല്ല. ഇവരാണല്ലോ നമ്മെ രണ്ടു നൂറ്റാണ്ടിലേറെ അടക്കി വാണിരുന്നത് എന്ന് വിശ്വസിക്കാനാവുന്നില്ല...
"ഭാരതമേ നിനക്ക് വന്ദനം.
നീയാം വന്മരക്കൊമ്പില്
ഒരു ചെറു മൊട്ടായ് തളിര്‍ത്തതില്‍... "
What you said is really true mr. writer. We Indians expect more articles from you ....
ReplyDeleteI'll try for it mr bijozacs.
ReplyDelete